7.29 കോടി നഷ്ടപരിഹാരം നല്കാൻ വിധി
Saturday, February 22, 2025 2:23 AM IST
തൃശൂർ: ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇൻഷ്വറൻസ് കന്പനിയോടു നഷ്ടപരിഹാരവും പലിശയുമടക്കം 7,29,00,374രൂപ നല്കാൻ വിധിച്ച് തൃശൂർ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ടി.കെ. മിനിമോൾ.
ബംഗളൂരു യെലനഹള്ളിയിൽ നന്തിവുഡ്സ് അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന സുമേഷ് ബി. തോമസാണു 2016 ജനുവരിയിൽ കണിമംഗലം ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിൽ മരിച്ചത്.
സുമേഷ് യാത്രചെയ്തിരുന്ന ഓട്ടോ എതിരേവന്നിരുന്ന കാറിൽ ഇടിച്ചു മറിയുകയായിരുന്നു. ബംഗളൂരു മൈൻഡ്ട്രീ ലിമിറ്റഡിൽ പ്രിൻസിപ്പൽ ആർക്കിടെക്ട് ആൻഡ് മൈക്രോസോഫ്റ്റ് സിഇഒയായി ജോലി ചെയ്യുകയായിരുന്നു സുമേഷ്.