കൊ​​​ച്ചി: ബ്രൗ​​​സ​​​റി​​​ല്‍ പാ​​​സ്‌​​​വേ​​​ഡു​​​ക​​​ള്‍ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​ത് ഒ​​​ട്ടും സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി പോ​​​ലീ​​​സ്. പ​​​ല​​​പ്പോ​​​ഴും ലോ​​​ഗി​​​ന്‍ ക്രെ​​​ഡ​​​ന്‍ഷ്യ​​​ലു​​​ക​​​ളും പാ​​​സ്‌​​​വേ​​​ഡു​​​ക​​​ളും സേ​​​വ് ചെ​​​യ്യാ​​​ന്‍ ബ്രൗ​​​സ​​​റു​​​ക​​​ളും ആ​​​പ്ലി​​​ക്കേ​​​ഷ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​റു​​​ണ്ട്. ഇ​​​ത് അ​​​ടു​​​ത്ത ത​​​വ​​​ണ ലോ​​​ഗി​​​ന്‍ ചെ​​​യ്യു​​​ന്ന​​​ത് എ​​​ളു​​​പ്പ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ങ്കി​​​ലും സം​​​ഭ​​​വം ഒ​​​ട്ടും സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് മു​​​ന്ന​​​റി​​​യി​​​പ്പ്.

കാ​​​ര​​​ണം ഫോ​​​ണ്‍ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ല്‍ ലാ​​​പ്‌​​​ടോ​​​പ്പ് പോ​​​ലെ ബാ​​​ങ്കിം​​​ഗ് സൈ​​​റ്റി​​​ലേ​​​ക്ക് ലോ​​​ഗി​​​ന്‍ ചെ​​​യ്യാ​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ മ​​​റ്റൊ​​​രാ​​​ളു​​​ടെ കൈ​​​ക​​​ളി​​​ല്‍ അ​​​ക​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്താ​​​ല്‍ അ​​​വ​​​ര്‍ക്ക് നി​​​ങ്ങ​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ല്‍ നി​​​ന്ന് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്താ​​​നും അ​​​ത് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യാ​​​നും എ​​​ളു​​​പ്പ​​​ത്തി​​​ല്‍ സാ​​​ധി​​​ക്കും. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ പാ​​​സ്‌​​​വേ​​​ഡു​​​ക​​​ള്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ ക്രെ​​​ഡ​​​ന്‍ഷ്യ​​​ലു​​​ക​​​ള്‍ എ​​​വി​​​ടെ​​​യും സേ​​​വ് ചെ​​​യ്യ​​​രു​​​ത്.

ബ്രൗ​​​സ​​​റു​​​ക​​​ളി​​​ലെ സെ​​​റ്റിം​​​ഗ്സി​​​ല്‍ സേ​​​വ് പാ​​​സ്‌​​​വേ​​​ര്‍ഡ് ഓ​​​പ്ഷ​​​ന്‍ ഡി​​​സേ​​​ബി​​​ള്‍ ചെ​​​യ്യു​​​ന്ന​​​താ​​​ണ് അ​​​ഭി​​​കാ​​​മ്യ​​​മെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു.

മു​​​ന്‍ക​​​രു​​​ത​​​ലെ​​​ടു​​​ക്കാം

* ഇ​​​ന്‍റ​​​ര്‍നെ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ടു​​​ന്ന സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ പോ​​​പ്പ്അ​​​പ്പു​​​ക​​​ള്‍ക്കെ​​​തി​​​രേ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കു​​​ക.

* ഓ​​​ണ്‍ലൈ​​​ന്‍ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​മു​​​മ്പ് എ​​​ല്ലാ​​​യ്‌​​​പ്പോ​​​ഴും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ പേ​​​മെ​​​ന്‍റ് ഗേ​​​റ്റ്‌​​​വേ (tthps:// താ​​​ഴി​​​ന്‍റെ (padlock) ചി​​​ഹ്ന​​​മു​​​ള്ള URL) പ​​​രി​​​ശോ​​​ധി​​​ക്കു​​​ക.

* നി​​​ങ്ങ​​​ളു​​​ടെ പി​​​ന്‍ (വ്യ​​​ക്തി​​​ഗ​​​ത തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ ന​​​മ്പ​​​ര്‍) പാ​​​സ്‌​​​വേ​​​ഡ്, ക്രെ​​​ഡി​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ല്‍ ഡെ​​​ബി​​​റ്റ് കാ​​​ര്‍ഡ് ന​​​മ്പ​​​ര്‍, സി​​​വി​​​വി എ​​​ന്നീ സ്വ​​​കാ​​​ര്യ സാ​​​മ്പ​​​ത്തി​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ ബാ​​​ങ്ക്, സാ​​​മ്പ​​​ത്തി​​​ക സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, കൂ​​​ട്ടു​​​കാ​​​ര്‍, കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​രു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കാ​​​തി​​​രി​​​ക്കു​​​ക.

* വെ​​​ബ്സൈ​​​റ്റു​​​ക​​​ള്‍/ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍/ പൊ​​​തു​​​ലാ​​​പ്‌​​​ടോ​​​പ്പ്/ ഡെ​​​സ്‌​​​ക്‌​​​ടോ​​​പ്പു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യി​​​ല്‍ കാ​​​ര്‍ഡ് വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക.

* സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കു​​​ന്നി​​​ട​​​ത്ത്, ടു ​​​ഫാ​​​ക്ട​​​ര്‍ ഓ​​​ഥ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ന്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കു​​​ക.

* സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ അ​​​നു​​​ബ​​​ന്ധം (ttAachment) അ​​​ല്ലെ​​​ങ്കി​​​ല്‍ ഫി​​​ഷിം​​​ഗ് ലി​​​ങ്കു​​​ക​​​ള്‍ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ അ​​​ജ്ഞാ​​​ത​​​മാ​​​യ/​​​പ​​​രി​​​ചി​​​ത​​​മ​​​ല്ലാ​​​ത്ത ഉ​​​റ​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഇ- ​​​മെ​​​യി​​​ലു​​​ക​​​ള്‍ ഒ​​​രി​​​ക്ക​​​ലും തു​​​റ​​​ക്ക​​​രു​​​ത്.

* കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ല്‍ പാ​​​സ്‌​​​വേ​​​ഡു​​​ക​​​ള്‍ മാ​​​റ്റു​​​ക.

* ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​ല്‍ ആ​​​ന്‍റി വൈ​​​റ​​​സ് ഇ​​​ന്‍സ്റ്റാ​​​ള്‍ ചെ​​​യ്യു​​​ക, ല​​​ഭ്യ​​​മാ​​​കു​​​മ്പോ​​​ഴെ​​​ല്ലാം അ​​​പ്‌​​​ഡേ​​​റ്റു​​​ക​​​ള്‍ ഇ​​​ന്‍സ്റ്റാ​​​ള്‍ ചെ​​​യ്യു​​​ക.


* ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് എ​​​ല്ലാ​​​യ്‌​​​പ്പോ​​​ഴും അ​​​ജ്ഞാ​​​ത യു​​​എ​​​സ്ബി ഡ്രൈ​​​വു​​​ക​​​ള്‍/ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ സ്‌​​​കാ​​​ന്‍ ചെ​​​യ്യു​​​ക.

* മൊ​​​ബൈ​​​ല്‍ഫോ​​​ണ്‍/ ലാ​​​പ്‌​​​ടോ​​​പ്പ് ലോ​​​ക്ക് ചെ​​​യ്യാ​​​തെ വ​​​യ്ക്ക​​​രു​​​ത്.

* ഫോ​​​ണി​​​ന്‍റെ ഓ​​​ട്ടോ ലോ​​​ക്ക് നി​​​ര്‍ദി​​​ഷ്‌​​​ട​​​സ​​​മ​​​യ​​​ത്തേ​​​ക്ക് ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക.

* ഫോ​​​ണി​​​ല്‍/ ലാ​​​പ്‌​​​ടോ​​​പ്പി​​​ല്‍ പ​​​രി​​​ചി​​​ത​​​മ​​​ല്ലാ​​​ത്ത ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളോ സോ​​​ഫ്റ്റ് വെ​​​റോ ഇ​​​ന്‍സ്റ്റാ​​​ള്‍ ചെ​​​യ്യ​​​രു​​​ത്.

* സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ള്‍ സ​​​ന്ദ​​​ര്‍ശി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക.

* അ​​​ജ്ഞാ​​​ത​​​മാ​​​യ/​​​പ​​​രി​​​ചി​​​ത​​​മ​​​ല്ലാ​​​ത്ത ബ്രൗ​​​സ​​​റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണം.

* പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ വ്യ​​​ക്തി​​​ഗ​​​ത​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക.

* ആ​​​രു​​​മാ​​​യും സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​ങ്കി​​​ട​​​രു​​​ത്, പ്ര​​​ത്യേ​​​കി​​​ച്ചും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ അ​​​ജ്ഞാ​​​ത​​​രാ​​​യ വ്യ​​​ക്തി​​​ക​​​ളു​​​മാ​​​യി.

* പൊ​​​തു ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ല്‍ എ​​​ല്ലാ​​​യ്‌​​​പ്പോ​​​ഴും വെ​​​ര്‍ച്വ​​​ല്‍ കീ​​​ബോ​​​ര്‍ഡ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

* ഉ​​​പ​​​യോ​​​ഗം ക​​​ഴി​​​ഞ്ഞ​​​യു​​​ട​​​നെ ഇ​​​ന്‍റ​​​ര്‍നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് സെ​​​ഷ​​​നി​​​ല്‍ നി​​​ന്ന് ലോ​​​ഗ്ഔ​​​ട്ട് ചെ​​​യ്യ​​​ണം

* നി​​​ശ്ചി​​​ത കാ​​​ല​​​യ​​​ള​​​വി​​​ല്‍ പാ​​​സ്‌​​​വേ​​​ഡു​​​ക​​​ള്‍ മാ​​​റ്റു​​​ക.

* ഇ-​​​മെ​​​യി​​​ല്‍, ഇ​​​ന്‍റ​​​ര്‍നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് എ​​​ന്നി​​​വ​​​യ്ക്കാ​​​യി ഒ​​​രേ പാ​​​സ്‌​​​വേ​​​ഡു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​ത്.

* സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്കാ​​​യി സൈ​​​ബ​​​ര്‍ ക​​​ഫെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക.

ഫോ​​​ണ്‍, ത​​​ട്ടി​​​പ്പു​​​കാ​​​രു​​​ടെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്ന് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന ഘ​​​ട​​​ക​​​ങ്ങ​​​ള്‍

• അ​​​പ​​​രി​​​ചി​​​ത​​​മാ​​​യ ആ​​​പ്പു​​​ക​​​ള്‍ ഫോ​​​ണി​​​ല്‍ ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു.

• ബാ​​​റ്റ​​​റി​​​യു​​​ടെ ചാ​​​ര്‍ജ് സാ​​​ധാ​​​ര​​​ണ​​​യി​​​ല്‍നി​​​ന്നും വേ​​​ഗ​​​ത്തി​​​ല്‍ കു​​​റ​​​യു​​​ന്നു.

• ഫോ​​​ണ്‍ ചൂ​​​ടാ​​​കു​​​ന്ന​​​ത് ഫോ​​​ണി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോ​​​ര്‍ത്തു​​​ന്ന​​​തി​​​നാ​​​യി പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സ്‌​​​പൈ വെ​​​യ​​​ര്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​കാം.

• ഫോ​​​ണി​​​ലെ ഡാ​​​റ്റ ഉ​​​പ​​​യോ​​​ഗം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ര്‍ധി​​​ക്കും

• സ്‌​​​പൈ വെ​​​യ​​​ര്‍ ആ​​​പ്പു​​​ക​​​ള്‍ ഫോ​​​ണി​​​ന്‍റെ ഷ​​​ട്ട് ഡൗ​​​ണ്‍ പ്ര​​​ക്രി​​​യ​​​യെ ബാ​​​ധി​​​ച്ചേ​​​ക്കാം. ചി​​​ല​​​പ്പോ​​​ള്‍ ഫോ​​​ണ്‍ കൃ​​​ത്യ​​​മാ​​​യി ഷ​​​ട്ട് ഡൗ​​​ണ്‍ ആ​​​കു​​​ന്നി​​​ല്ല അ​​​ല്ലെ​​​ങ്കി​​​ല്‍ പ​​​തി​​​വി​​​ല്‍ ക​​​വി​​​ഞ്ഞ സ​​​മ​​​യം എ​​​ടു​​​ത്തേ​​​ക്കാം.

• സ്‌​​​പൈ വെ​​​യ​​​റി​​​നും മാ​​​ല്‍വെ​​​യ​​​റി​​​നും വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​യ​​​യ്ക്കാ​​​നും സ്വീ​​​ക​​​രി​​​ക്കാ​​​നും ടെ​​​ക്സ്റ്റ് മെ​​​സേ​​​ജ് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നും മ​​​ന​​​സി​​​ലാ​​​ക്കു​​​ക.