ക​​​ടു​​​ത്തു​​​രു​​​ത്തി: നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട ബൈ​​​ക്ക് മൈ​​​ല്‍കു​​​റ്റി​​​യി​​​ല്‍ ഇ​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ത്തി​​​ല്‍ യു​​​വാ​​​വ് മ​​​രി​​​ച്ചു. ക​​​ടു​​​ത്തു​​​രു​​​ത്തി വാ​​​ലാ​​​ച്ചി​​​റ പ​​​ത്തു​​​പ​​​റ ബൈ​​​ജു​​​വി​​​ന്‍റെ മ​​​ക​​​ന്‍ ആ​​​ല്‍ബി​​​ന്‍ ബൈ​​​ജു (23) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

കോ​​​രി​​​ക്ക​​​ല്‍ നാ​​​ദം ജം​​​ഗ്ഷ​​​ന് സ​​​മീ​​​പം ഇന്നലെ പു​​​ല​​​ര്‍ച്ചെ 12.30 ഓ​​​ടെ​​​യായിരുന്നു അ​​​പ​​​ക​​​ടം. കോ​​​രി​​​ക്ക​​​ല്‍ ഭാ​​​ഗ​​​ത്തു​​​ള്ള സു​​​ഹൃ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ല്‍ വി​​​വാ​​​ഹച്ചടങ്ങി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത ശേ​​​ഷം പു​​​ല​​​ര്‍ച്ചെ ത​​​നി​​​ച്ചു വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.

റോ​​​ഡ​​​രി​​​കി​​​ലെ മൈ​​​ല്‍കു​​​റ്റി​​​യി​​​ല്‍ ഇ​​​ടി​​​ച്ച ശേ​​​ഷം ബൈ​​​ക്ക് സ​​​മീ​​​പ​​​ത്തെ പൊ​​​ന്ത​​​ക്കാ​​​ട്ടി​​​ലേ​​​ക്ക് മ​​​റി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​വാ​​​ഹ ​​​വീ​​​ടി​​​ന് സ​​​മീ​​​പ​​​ത്തുത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

വ​​​ള​​​വി​​​ല്‍ ആ​​​ല്‍ബി​​​ന്‍ ഓ​​​ടി​​​ച്ചു പോ​​​യ ബൈ​​​ക്കി​​​ന്‍റെ വെ​​​ളി​​​ച്ചം പെ ട്ടെന്ന്‌ നി​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍ന്ന്‌ സം​​​ശ​​​യം തോ​​​ന്നി​​​യ സ​​​മീ​​​പ​​​ത്തെ വി​​​വാ​​​ഹ വീ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്തു​​​ക്ക​​​ള്‍ അ​​​ന്വേ​​​ഷി​​​ച്ചെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് കാ​​​ട്ടി​​​ല്‍ കി​​​ട​​​ക്കു​​​ന്ന ആ​​​ല്‍ബി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തു​​​ട​​​ര്‍ന്ന് വൈ​​​ക്കം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു.


ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പ് പോ​​​ലീ​​​സ് മേ​​​ല്‍ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു. പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്ക് പ​​​ഠ​​​നം പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം ജോ​​​ലി​​​ക്കാ​​​യി ബംഗളൂരുവിലേക്ക്‌ പോ​​​കാ​​​നു​​​ള്ള ത​​​യാ​​​റെടുപ്പിലാ​​​യി​​​രു​​​ന്നു ആ​​​ല്‍ബി​​​നെ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ള്‍ പ​​​റ​​​ഞ്ഞു. അമ്മ സി​​​നി. സ​​​ഹോ​​​ദ​​​രി-​​​ആ​​​ത്മ. സം​​​സ്‌്കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ10.30ന് ​​​ക​​​ടു​​​ത്തു​​​രു​​​ത്തി സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​നാ താ​​​ഴ​​​ത്തു​​​പ​​​ള്ളി​​​യി​​​ല്‍.