സ്കൂളിന്റെ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മിഹിറിന്റെ അമ്മ
Wednesday, February 5, 2025 1:51 AM IST
തൃപ്പൂണിത്തുറ: ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യയില്‍ സ്കൂളിന്റെ വിശദീകരണക്കുറിപ്പിനെതിരേ മിഹിറിന്റെ അമ്മ. വിശദീകരണ കത്തിലൂടെ സ്കൂള്‍ അധികൃതർ ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.
മിഹിര്‍ റാഗിംഗിനിരയായ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന സ്കൂളിന്റെ വാദം തെറ്റാണ്. സ്കൂള്‍ നേരത്തെ ഇടപെട്ടിരുന്നുവെങ്കില്‍ തന്റെ മകന് ജീവനൊടുക്കില്ലായിരുന്നുവെന്നും അമ്മ റജ്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മിഹിറിനെ മുന്‍പ് പഠിച്ച സ്കൂളില്‍നിന്നു പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും അമ്മ വ്യക്തമാക്കി.