കേരള ശാസ്ത്ര കോൺഗ്രസ് ഏഴു മുതൽ പത്തുവരെ
Wednesday, February 5, 2025 1:50 AM IST
തൃശൂർ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കെഎഫ്ആർഐ, കേരള കാർഷിക സർവകലാശാല എന്നിവരുടെ ആഭിമുഖ്യത്തിൽ 37-ാമത് കേരള ശാസ്ത്ര കോൺഗ്രസ് ഏഴു മുതൽ പത്തു വരെ കേരള കാർഷിക സർവകലാശാലയിൽ നടക്കും.
ഏഴിനു രാവിലെ 11നു ദേശീയ ശാസ്ത്രപ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. 150 സ്ഥാപനങ്ങൾ പങ്കെടുക്കും.
എട്ടിനു രാവിലെ പത്തിനു ശാസ്ത്ര കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ. കെ. രാജൻ മുഖ്യാതിഥിയാകും. പത്തിന് ഉച്ചകഴിഞ്ഞു 2.30ന് ശാസ്ത്ര കോൺഗ്രസ് സമാപന സമ്മേളനത്തിൽ മന്ത്രി പി. പ്രസാദ് പങ്കെടുക്കും.