പകുതി വിലയ്ക്കു വാഹനം: പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പോലീസ്
Wednesday, February 5, 2025 4:01 AM IST
മൂവാറ്റുപുഴ: പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.
പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി മൂവാറ്റുപുഴ പോലീസ് നല്കിയ കസ്റ്റഡി അപേക്ഷയാണ് മൂവാറ്റുപുഴ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കുന്നത്.
വലിയ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നു പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും 700 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തൊടുപുഴ കുടയത്തൂര്‍ ചൂരക്കുളങ്ങര അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴയില്‍നിന്നു മാത്രം പ്രതി ഒമ്പതു കോടിയോളം രൂപ തട്ടിയെടുത്തതായാണു കണക്കുകള്‍.