ഹയര്‍ സെക്കന്‍ഡറി ഗസ്റ്റ് അധ്യാപക നിയമനം
Wednesday, February 5, 2025 1:50 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മന്റ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 2025-26 അധ്യയന വര്‍ഷത്തിലേക്ക് താഴെ സൂചിപ്പിച്ചിരിക്കുന്ന വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു.
വിഷയങ്ങള്‍: ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഹോംസയന്‍സ്.
നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ മാര്‍ച്ച് അഞ്ചിന് മുന്‍പായി അതിരൂപത കോര്‍പ്പറേറ്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇന്റര്‍വ്യൂ തീയതി നേരിട്ട് അറിയിക്കുന്നതായിരിക്കുമെന്ന് കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ അറിയിച്ചു.