►2019 ഫെ​​​​ബ്രു​​​​വ​​​​രി 17, രാ​​​​ത്രി 7.45: ക​​​​ല്യോ​​​​ട്ടെ പി.​​​​വി. കൃ​​​​ഷ്ണ​​​​ന്‍ മ​​​​ക​​​​ന്‍ കൃ​​​​പേ​​​​ഷ് (കി​​​​ച്ചു-19), പി.​​​​കെ. സ​​​​ത്യ​​​​നാ​​​​രാ​​​​യ​​​​ണ​​​​ന്‍റെ മ​​​​ക​​​​ന്‍ ശ​​​​ര​​​​ത്‌​​​​ലാ​​​​ല്‍ എ​​​​ന്ന ജോ​​​​ഷി (23) എ​​​​ന്നി​​​​വ​​​​രെ ക​​​​ല്യോ​​​​ട്ട് സ്‌​​​​കൂ​​​​ള്‍- ഏ​​​​ച്ചി​​​​ല​​​​ടു​​​​ക്കം റോ​​​​ഡി​​​​ല്‍ ഒ​​​​രു സം​​​​ഘം ആ​​​​ളു​​​​ക​​​​ള്‍ ത​​​​ട​​​​ഞ്ഞു നി​​​​ര്‍​ത്തി വെ​​​​ട്ടി​​​​ക്കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

►ഫെ​​​​ബ്രു​​​​വ​​​​രി 18: സി​​​​പി​​​​എം പെ​​​​രി​​​​യ ലോ​​​​ക്ക​​​​ല്‍ ക​​​​മ്മി​​​​റ്റി അം​​​​ഗം എ. ​​​​പീ​​​​താം​​​​ബ​​​​ര​​​​ന്‍, സ​​​​ജി ജോ​​​​ര്‍​ജ് എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റ​​​​സ്റ്റി​​​​ല്‍. പീ​​​​താം​​​​ബ​​​​ര​​​​നെ പാ​​​​ര്‍​ട്ടി പു​​​​റ​​​​ത്താ​​​​ക്കു​​​​ന്നു.

►ഫെ​​​​ബ്രു​​​​വ​​​​രി 21: കേ​​​​സ് സി​​​​ബി​​​​ഐ​​​​ക്കു വി​​​​ട​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ശ​​​​ക്തം. എ​​​​ന്നാ​​​​ല്‍ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ന്വേ​​​​ഷ​​​​ണം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​നു വി​​​​ടു​​​​ന്നു. എ​​​​സ്പി വി.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് റ​​​​ഫീ​​​​ഖി​​​​ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​ച്ചു​​​​മ​​​​ത​​​​ല.

►മാ​​​​ര്‍​ച്ച് ര​​​​ണ്ട്: അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്ത​​​​ല​​​​വ​​​​നാ​​​​യ എ​​​​സ്പി മു​​​​ഹ​​​​മ്മ​​​​ദ് റ​​​​ഫീ​​​​ഖി​​​​നെ തി​​​​രി​​​​ച്ച​​​​യ​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ സം​​​​ഘ​​​​ത്തി​​​​ലെ ഡി​​​​വൈ​​​​എ​​​​സ്പി​​​​ക്കും സി​​​​ഐ​​​​മാ​​​​ര്‍​ക്കും മാ​​​​റ്റം.

►ഏ​​​​പ്രി​​​​ല്‍ ഒ​​​​ന്ന്: അ​​​​ന്വേ​​​​ഷ​​​​ണം സി​​​​ബി​​​​ഐ​​​​ക്കു വി​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കൃ​​​​പേ​​​​ഷി​​​​ന്‍റെ​യും ശ​​​​ര​​​​ത്‌​​​​ലാ​​​​ലി​​​​ന്‍റെ​യും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍.

►മേ​​​​യ് 14: സി​​​​പി​​​​എം ഉ​​​​ദു​​​​മ ഏ​​​​രി​​​​യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി അം​​​​ഗ​​​​വു​​​​മാ​​​​യ കെ.​​​​മ​​​​ണി​​​​ക​​​​ണ്ഠ​​​​ന്‍, പെ​​​​രി​​​​യ ലോ​​​​ക്ക​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്‍. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ന്‍ എ​​​​ന്നി​​​​വ​​​​രെ ക്രൈം​​​​ബ്രാ​​​​ഞ്ച് അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്നു.

►മേ​​​​യ് 20: ക്രൈം​​​​ബ്രാ​​​​ഞ്ച് കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​ന്നു. ആ​​​​കെ 14 പ്ര​​​​തി​​​​ക​​​​ള്‍. മു​​​​ഴു​​​​വ​​​​ന്‍ പ്ര​​​​തി​​​​ക​​​​ള്‍​ക്കും സി​​​​പി​​​​എ​​​​മ്മു​​​​മാ​​​​യി ബ​​​​ന്ധം.

►സെ​​​​പ്റ്റം​​​​ബ​​​​ര്‍ 30: ഹൈ​​​​ക്കോ​​​​ട​​​​തി സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് അ​​​​ന്വേ​​​​ഷ​​​​ണം സി​​​​ബി​​​​ഐ​​​​ക്ക് വി​​​​ടു​​​​ന്നു.


►ഒ​​​​ക്്ടോ​​​​ബ​​​​ര്‍ 29: വി​​​​ധി​​​​ക്കെ​​​​തിരേ സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന് അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കു​​​​ന്നു.

►2020 ഓ​​​​ഗ​​​​സ്റ്റ് 10: അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി ഒ​​​​മ്പ​​​​തു​​​​ മാ​​​​സം പി​​​​ന്നി​​​​ട്ടി​​​​ട്ടും കോ​​​​ട​​​​തി വി​​​​ധി പ​​​​റ​​​​യാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ കേ​​​​സ് മ​​​​റ്റൊ​​​​രു ബെ​​​​ഞ്ചി​​​​ന് കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കു​​​​ടും​​​​ബം ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍.

►ഓ​​​​ഗ​​​​സ്റ്റ് 24: കേ​​​​സ് സി​​​​ബി​​​​ഐ​​​​യെ ഏ​​​​ല്‍​പ്പിക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് രാ​​​​ജ്‌​​​​മോ​​​​ഹ​​​​ന്‍ ഉ​​​​ണ്ണി​​​​ത്താ​​​​ന്‍ എം​​​​പി​​​​യു​​​​ടെ അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ച്ചു.

►ഓ​​​​ഗ​​​​സ്റ്റ് 25: സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ അ​​​​പ്പീ​​​​ല്‍ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചും ത​​​​ള്ളി. എം​​​​പി നി​​​​രാ​​​​ഹാ​​​​രം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

►സെ​​​​പ്റ്റം​​​​ബ​​​​ര്‍ 12: സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ എ​​​​തി​​​​ര്‍​ത്തു സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍. ത​​​​ട​​​​സ​​​​ഹ​​​​ര്‍​ജി​​​​യു​​​​മാ​​​​യി കൊ​​​​ല്ല​​​​പ്പെ​​​​ട്ട യു​​​​വാ​​​​ക്ക​​​​ളു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളും.

►ഡി​​​​സം​​​​ബ​​​​ര്‍ ഒ​​​​ന്ന്: സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ സു​​​​പ്രീംകോ​​​​ട​​​​തി ത​​​​ള്ളി. അ​​​​ന്വേ​​​​ഷ​​​​ണം സി​​​​ബി​​​​ഐ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്നു.

►ഡി​​​​സം​​​​ബ​​​​ര്‍ 10: ക്രൈം​​​​ബ്രാ​​​​ഞ്ച് കേ​​​​സ് ഡ​​​​യ​​​​റി സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ന് കൈ​​​​മാ​​​​റു​​​​ന്നു.

►2021 ഡി​​​​സം​​​​ബ​​​​ര്‍ 3: സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘം കോ​​​​ട​​​​തി​​​​യി​​​​ല്‍ കു​​​​റ്റ​​​​പ​​​​ത്രം ന​​​​ല്‍​കി. 24 പേ​​​​ര്‍ പ്ര​​​​തി​​​​പ​​​​ട്ടി​​​​ക​​​​യി​​​​ല്‍.

►2023 ഫെ​​​​ബ്രു​​​​വ​​​​രി ര​​​​ണ്ട്: കൊ​​​​ച്ചി സി​​​​ബി​​​​ഐ കോ​​​​ട​​​​തി​​​​യി​​​​ല്‍ കേ​​​​സ് വി​​​​ചാ​​​​ര​​​​ണ തു​​​​ട​​​​ങ്ങി.

►2024 ഡി​​​​സം​​​​ബ​​​​ര്‍ 23: 28നു ​​​​കേ​​​​സ് വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്നു കോ​​​​ട​​​​തി.

►2024 ഡി​​​​സം​​​​ബ​​​​ര്‍ 28: 14 പ്ര​​​​തി​​​​ക​​​​ളെ കു​​​​റ്റ​​​​ക്കാ​​​​രെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി, 10 പേ​​​​രെ വെ​​​​റു​​​​തെ​​​​വി​​​​ട്ടു. ശി​​​​ക്ഷാ​​​​വി​​​​ധി ജ​​​​നു​​​​വ​​​​രി മൂ​​​​ന്നി​​​​ന്.