കൊടി സുനിക്കു പരോൾ അനുവദിച്ചതു മുഖ്യമന്ത്രിയുടെ ഇടപെടലിലെന്നു സതീശൻ
Tuesday, December 31, 2024 1:09 AM IST
തിരുവനന്തപുരം: പോലീസ് റിപ്പോർട്ട് എതിരായിട്ടും കൊടിസുനിക്കു പരോൾ അനുവദിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിലാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയും കൊടും ക്രിമിനലുമായ കൊടിസുനിക്ക് ഒരു മാസത്തെ പരോൾ നൽകിയ സർക്കാർ തീരുമാനം നിയമ സംവിധാനങ്ങളോടും നിയമ വാഴ്ചയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്.
പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അമ്മ അസുഖ ബാധിതയാണെന്നതിന്റെ പേരിൽ സ്ഥിരം കുറ്റവാളിയായ ഒരാൾക്ക് ഒരു മാസത്തെ പരോൾ അനുവദിച്ചതു ദുരൂഹമാണെന്നും സതീശൻ പറഞ്ഞു.