ഡോ. അജയ്യ കുമാര്‍ ഐസിസിഐയില് കരിയര്‍ മാനേജ്മെന്റ് ഫെലൊ
Tuesday, December 31, 2024 1:09 AM IST
കോട്ടയം: യുഎസ് ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സര്ട്ടിഫിക്കേഷന് ഇന്റർനാഷനലിന്റെ (ഐസിസിഐ) കരിയര്‍ മാനേജ്മെന്റ് ഫെലോ (സിഎംഎഫ്) സ്ഥാനത്തേക്ക് തൃശൂര്‍ പെരുവനം സ്വദേശിയും യുഎഇയിലെ എമിര്‍കോം സിഒഒയും എഴുത്തുകാരനുമായ ഡോ. അജയ്യ കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യ, ജിസിസി രാജ്യങ്ങളില്‍നിന്ന് ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാളാണ് ഡോ. അജയ്യ കുമാര്‍.