ഡോ. കെ. ആര്. അജിതന് പുരസ്കാരം
Tuesday, December 31, 2024 1:09 AM IST
തൃശൂര്‍: അക്കാദമിക് ലൈബ്രറി അസോസിയേഷന് (എഎല്‍എ) ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പാലക്കാട് ഗവ. വിക്ടോറിയ കോളജ് മുന്‍ ചീഫ് ലൈബ്രേറിയനും ഗ്രന്ഥകാരനുമായ ഡോ. കെ.ആര്. അജിതന് അര്‍ഹനായി.
ദേശീയതലത്തില്‍ മികച്ച ലൈബ്രേറിയന്മാരായി പൂന എംഐടി സര്‍വകലാശാല ഡെപ്യൂട്ടി ലൈബ്രേറിനായ ഡോ. നിതിന്‍ ജോഷിയും കോട്ടയം എംജി സര്‍വകലാശാലയിലെ ലൈബ്രേറിയന്‍ ഡോ. വി. വിമല്‍കുമാറും തെരഞ്ഞെടുക്കപ്പെട്ടു.