സെന്‍ട്രല്‍ സ്കൂള്‍ കായികമേള; എറണാകുളം മുന്നില്‍
Tuesday, December 31, 2024 1:09 AM IST
കൊച്ചി: കേന്ദ്ര സിലബസ് സ്കൂളുകളുടെ സംസ്ഥാന കായികമേളയുടെ ആദ്യദിനത്തില്‍ ആതിഥേയരായ എറണാകുളം ജില്ല മുന്നില്‍.
118 പോയിന്റോടെയാണ് എറണാകുളത്തിന്റെ മുന്നേറ്റം. 64 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 56 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും തുടരുന്നു.
ഏഴു സ്വര്‍ണവും ആറു വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 16 മെഡലുകളാണ് എറണാകുളം നേടിയത്. മൂന്നു വീതം സ്വര്‍ണവും വെള്ളിയും നാല് വെങ്കലവുമാണ് കോഴിക്കോടിന്റെ സന്പാദ്യം. തൃശൂര്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കി.
കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് കേരളയുമായി സഹകരിച്ചാണു സംസ്ഥാന കായികമേള സംഘടിപ്പിക്കുന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയങ്ങളിലെ ആയിരത്തോളം വിദ്യാര്‍ഥികളാണു മത്സരിക്കുന്നത്. എറണാകുളം മഹാരാജാസ്കോളജ്ഗ്രൗണ്ടില് നടക്കുന്ന മത്സരം ഇന്ന് സമാപിക്കും.