ശ​​​ബ​​​രി​​​മ​​​ല: മ​​​ക​​​ര​​​വി​​​ള​​​ക്ക് തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നാ​​​യി ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​ധ​​​ർ​​​മ​​​ശാ​​​സ്താ ക്ഷേ​​​ത്രന​​​ട തു​​​റ​​​ന്നു.
ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ക്ഷേ​​​ത്രം ത​​​ന്ത്രി ക​​​ണ്ഠ​​​ര​​​ര് രാ​​​ജീ​​​വ​​​രു​​​ടെ മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ മേ​​​ൽ​​​ശാ​​​ന്തി എ​​​സ്. അ​​​രു​​​ൺ​​​കു​​​മാ​​​ർ ന​​​മ്പൂ​​​തി​​​രി ന​​​ട​​​തു​​​റ​​​ന്നു.

മാ​​​ളി​​​ക​​​പ്പു​​​റ​​​ത്ത് മേ​​​ൽ​​​ശാ​​​ന്തി ടി. ​​​വാ​​​സു​​​ദേ​​​വ​​​ൻ ന​​​മ്പൂ​​​തി​​​രി ന​​​ട തു​​​റ​​​ന്നു. മേ​​​ൽ​​​ശാ​​​ന്തി അ​​​രു​​​ൺ​​​കു​​​മാ​​​ർ ന​​​മ്പൂ​​​തി​​​രി ആ​​​ഴി​​​യി​​​ൽ അ​​​ഗ്നി പ​​​ക​​​ർ​​​ന്ന​​​തി​​​ന് ശേ​​​ഷം അ​​​യ്യ​​​പ്പ​​​ഭ​​​ക്ത​​​ർ പ​​​തി​​​നെ​​​ട്ടാം പ​​​ടി ച​​​വി​​​ട്ടി ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ​​​തു മു​​​ത​​​ൽ അ​​​യ്യ​​​പ്പ​​​ഭ​​​ക്ത​​​ർ പ​​​ന്പ​​​യി​​​ൽനി​​​ന്നു സ​​​ന്നി​​​ധാ​​​ന​​​ത്തേ​​​ക്ക് ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി എ​​​ത്തി​​​ത്തുട​​​ങ്ങി​​​യി​​​രു​​​ന്നു.


ന​​​ട തു​​​റ​​​ക്കു​​​ന്പോ​​​ൾ ശ​​​ബ​​​രി​​​മ​​​ല എ​​​ക്‌​​​സി​​​ക്യൂ​​​ട്ടി​​​വ് ഓ​​​ഫീ​​​സ​​​ർ ബി. ​​​മു​​​രാ​​​രി ബാ​​​ബു, അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സ​​​ർ ബി​​​ജു വി. ​​​നാ​​​ഥ്‌ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ജ​​​നു​​​വ​​​രി 14നാ​​​ണ് മ​​​ക​​​ര​​​വി​​​ള​​​ക്ക്. ജ​​​നു​​​വ​​​രി 19 വ​​​രെ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് ദ​​​ർ​​​ശ​​​നം സാ​​​ധ്യ​​​മാ​​​കും. 20ന് ​​​രാ​​​വി​​​ലെ ന​​​ട അ​​​ട​​​യ്‌​​​ക്കും.