മനോജ് ഏബ്രഹാമിന് താത്കാലിക ചുമതല
Tuesday, December 31, 2024 1:09 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദർബേഷ് സാഹിബ് അവധിയിൽ, താത്കാലിക ചുമതല ആഭ്യന്തരവകുപ്പ് ക്രമസമാധാനചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന് നൽകി.
ജനുവരി നാല് വരെയാണ് ഷേഖ് ദർബേഷ് സാഹിബിന്റെ അവധി. വിദേശയാത്രയ്ക്കായാണ് അദ്ദേഹം അവധിയിൽ പ്രവേശിച്ചത്.
2025 ജൂലൈ വരെയാണ് ദർബേഷ് സാഹിബിന്റെ സർവീസ് കാലാവധി. അതിന് ശേഷം സംസ്ഥാന പോലീസ് മേധാവിയായി പുതിയ ആളെ നിയമിക്കും.