കുറുക്കൻ സ്കൂട്ടറിനു കുറുകെ ചാടി അധ്യാപിക മരിച്ചു
Tuesday, December 31, 2024 1:09 AM IST
മണ്ണാർക്കാട്: കുറുക്കൻ സ്കൂട്ടറിനു കുറുകെ ചാടി അപകടത്തിൽപ്പെട്ട അധ്യാപിക മരിച്ചു. എടത്തനാട്ടുകര വട്ടമണ്ണപ്പുറം ഐടിസി പടിയിൽ പുളിക്കൽ ഷാജേന്ദ്രന്റെ ഭാര്യ സുനിത(44) യാണ് മരിച്ചത്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. ചളവ ഗവ. യുപി സ്കൂളിലെ കന്പ്യൂട്ടർ അധ്യാപികയാണ് സുനിത.
ശനിയാഴ്ച രാവിലെ പത്തിന് സ്കൂട്ടറിൽ യാത്രചെയ്യവെ വട്ടമണ്ണപ്പുറത്തുവച്ചാണ് കുറുക്കൻ കുറുകെ ചാടി അപകടം ഉണ്ടായത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഞായറാഴ്ച രാത്രിയോടെ മരിച്ചു.