റാണെയുടെ പരാമർശത്തിൽ പ്രധാനമന്ത്രി മറുപടി പറയണം: കെ.സി. വേണുഗോപാൽ
Tuesday, December 31, 2024 1:10 AM IST
തിരുവനന്തപുരം: സ്വന്തം രാജ്യത്തെ ജനതയെ മതം നോക്കി ശത്രുക്കളായി പ്രഖ്യാപിക്കുന്ന മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെയുടെ പ്രസ്താവനയ്ക്കു പ്രധാനമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കേരളത്തിലെ ന്യൂനപക്ഷങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചു കേരളത്തെ മിനി പാക്കിസ്ഥാനായി ഉപമിച്ച നിതേഷ് റാണെ കേരളത്തിന്റെ മതേതര മനസിനെയാണ് വ്രണപ്പെടുത്തിയത്. റാണെയുടെ നിലപാടാണോ പ്രധാനമന്ത്രിക്കും കേരളത്തിന്റെ മുഖ്യമന്ത്രിക്കും ഉള്ളതെന്നറിയണം.
വർഗീയത ശ്വസിച്ചു വിദ്വേഷം തുപ്പുന്ന ബിജെപിക്കു കേരള ജനതയെ അധിക്ഷേപിക്കാൻ ഇപ്പോൾ പ്രചോദനമായതു സിപിഎമ്മിന്റെ നിലപാടാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.