കാട്ടാന ആക്രമണം: മരിച്ച അമറിന്റെ കുടുംബാംഗങ്ങളെ ബിഷപ് മാർ മഠത്തിക്കണ്ടത്തിൽ സന്ദർശിച്ച ു
Tuesday, December 31, 2024 1:09 AM IST
കോതമംഗലം: മുള്ളരിങ്ങാട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അമർ ഇബ്രാഹിമിന്റെ കുടുംബാംഗങ്ങളെ കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സന്ദർശിച്ചു.
ഇന്നലെ വൈകുന്നേരം നാലരയോടെ അമറിന്റെ വീട്ടിലെത്തിയ ബിഷപ് അമറിന്റെ പിതാവ് പാലിയത്ത് ഇബ്രാഹിമിനെയും അമ്മ ജമീലയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസന്റ് നെടുങ്ങാട്ട്, രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, കോതമംഗലം കത്തീഡ്രൽ വികാരി റവ. ഡോ. തോമസ് ചെറുപറമ്പിൽ, രൂപത പ്രൊക്യുറേറ്റർ ഫാ. ജോസ് പുൽപ്പറമ്പിൽ, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ, ഫാ. ജേക്കബ് വട്ടപ്പള്ളി, മത്തച്ചൻ കളപ്പുരക്കൽ, സനൽ പാറങ്കിമ്യാലിൻ, ജോർജ് മങ്ങാട്ട്, ജിജി പുളിക്കൽ, ആന്റണി പുല്ലൻ, ബേബിച്ചൻ നിധീരിക്കൽ, ജോർജ് കുര്യാക്കോസ് ഓലിയപ്പുറം, ബിജു വെട്ടിക്കുഴ, സോണി പാമ്പക്കൽ,റോജോ വടക്കേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.