കോളജ് ബസ് തടഞ്ഞ സംഭവം കലാശിച്ചത് കൊലപാതകത്തില്‍
Sunday, December 29, 2024 1:28 AM IST
കാസര്‍ഗോഡ്: സിപിഎം സഹകരണ കോളജിന്റെ ബസ് തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് രണ്ടു ചെറുപ്പക്കാരുടെ അരുംകൊലയില്‍ കലാശിച്ചത്.
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ ബേഡഡുക്ക പഞ്ചായത്തിലെ മുന്നാടുള്ള പീപ്പിള്‍സ് കോളജിലുണ്ടായ സംഘർഷത്തിൽ കല്യോട്ട് നിന്നുള്ള കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് 2019 ജനുവരി അഞ്ചിന് കൃപേഷിന്റെയും ശരത്ലാലിന്റെയും നേതൃത്വത്തില്‍ പീപ്പിള്‍സ് കോളജിന്റെ ബസ് കല്യോട്ട് തടയുന്നത്. എന്നാല്‍ പീതാംബരനും സുരേന്ദ്രനും ചേര്‍ന്ന് ബലം പ്രയോഗിച്ച് ബസ് വിടുവിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. കൃപേഷും ശരത് ലാലും ചേര്‍ന്നു പീതാംബരന്റെ കൈ തിരിച്ച് ഒടിച്ചെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.
എന്നാല്‍ പീതാംബരന്റെ കൈ ഒടിഞ്ഞിരുന്നില്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരെ കേസില്‍ കുടുക്കാനായി വെറുതെ പ്ലാസ്റ്ററിട്ടതാണെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
എന്തായാലും പീതാംബരന്റെ പരാതിയില്‍ കൃപേഷും ശരത് ലാലും ഉള്‍പ്പെടെ 11 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് നരഹത്യാശ്രമത്തിനു കേസെടുത്തിരുന്നു.
ഇതേത്തുടര്‍ന്ന് പ്രദേശത്ത് അടിക്കടി ചെറിയ തോതില്‍ രാഷ്ട്രീയസംഘര്‍ഷങ്ങളും അരങ്ങേറിയിരുന്നു. ഇതാണ് അവസാനം കൊലപാതകത്തില്‍ കലാശിച്ചത്.