സിബിഐ കോടതി വിധി അന്തിമമല്ല: ഇ.പി. ജയരാജൻ
Sunday, December 29, 2024 1:28 AM IST
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ സിബിഐ കോടതി വിധി അന്തിമ വിധിയല്ലെന്നും ഇതിനു മുകളിലും കോടതികളുണ്ടെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ.
ഇപ്പോൾ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവർ നിരപരാധികളാണ്. അവർക്കുവേണ്ടി പാർട്ടി നിയമപോരാട്ടം നടത്തുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
സിപിഎം ഒരിക്കലും അക്രമത്തെ ന്യായീകിരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. സിപിഎം നേതാക്കളെ കൊന്നുതള്ളിയ പാരന്പര്യമാണ് കോൺഗ്രസിന്റേതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.