ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും അപകടം: മുഖ്യമന്ത്രി
Sunday, December 29, 2024 1:28 AM IST
ആന്പല്ലൂർ: ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഒരുപോലെ അപകടമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. എസ്വൈഎസ് കേരള യുവജന സമ്മേളനത്തോടനുബന്ധിച്ചുള്ള പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമഭേദഗതി കൊണ്ടുവരുന്നതു വര്‍ഗീയ ലക്ഷ്യത്തോടെയാണ്. സംഘ്പരിവാറിന്റെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കം മുസ്ലിംകള്‍ക്കെതിരേ മാത്രമാണെന്നു ചിലര്‍ കരുതുന്നുണ്ട്. എന്നാല്‍ ക്രിസ്തീയവിശ്വാസികള്ക്കെതിരേ രാജ്യത്തിന്റെ പലയിടത്തും അതിക്രമങ്ങള്‍ നടക്കുന്നു.
മണിപ്പുരില്‍ ഒരുവര്‍ഷമായിട്ടും അക്രമം ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.