യാത്രക്കാർ കുറവ്; ശബരിമല സ്പെഷൽ സർവീസുകൾ റദ്ദാക്കി റെയിൽവേ
Sunday, December 29, 2024 1:28 AM IST
കൊല്ലം: തീർഥാടകരുടെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്ന 10 ശബരിമല സ്പെഷല്‍ ട്രെയിൻ സർവീവുകൾ റെയിൽവേ റദ്ദാക്കി.
യാത്രക്കാരുടെ കുറവ് മൂലമാണ് നേരത്തേ പ്രഖ്യാപിച്ചിരുന്ന സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ബുക്കിംഗ് കുറവാണെന്ന കരണം ചൂണ്ടിക്കാട്ടിയാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം.
ശബരിമല തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് നിരവധി സ്പെഷല്‍ ട്രെയിനുകള്‍ ഇത്തവണ റെയില്‍വേ കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്നു. ഇവയിൽ ചിലതാണ് ഇപ്പോള്‍ റദ്ദാക്കിയത്. യാത്രക്കാരില്ലെന്ന കാരണത്താല്‍ സ്പെഷല്‍ ട്രെയിനുകള്‍ നേരത്തേയും റദ്ദാക്കിയിരുന്നു.