ലോകായുക്ത കേസുകൾ പെരുകി; വെക്കേഷൻ സിറ്റിംഗ് നടത്തും
Sunday, December 29, 2024 1:28 AM IST
തിരുവനന്തപുരം: കേരള ലോകായുക്തയിൽ കേസുകളുടെ എണ്ണത്തിലുണ്ടായ വർധനവിന്റെ പശ്ചാത്തലത്തിൽ ജനുവരി ഒന്നിനു വെക്കേഷൻ സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ ആയിരിക്കും കേസുകൾ പരിഗണിക്കുന്നത്.
കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. ഹെൽപ് ഡെസ്ക് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പരാതി ഫോം www.lokayuktakerala.com എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാം.
നിയമസഭാസമുച്ചയത്തിലെ ലോകായുക്തയുടെ ഓഫീസിൽ നേരിട്ട് ഫയൽ ചെയ്യുകയോ, തപാൽ വഴി അയച്ചു നൽകുകയും ചെയ്യാം. സിറ്റിംഗ് നടക്കുന്ന കണ്ണൂർ, കോഴിക്കോട്, തൃശൂർ, എന്നിവടങ്ങളിൽ അതാത് ദിവസം പുതിയ കേസുകൾ ഫയൽ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടാകും. ഫോൺ-0471-2300362,