ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം: വിഎച്ച്പി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Sunday, December 29, 2024 1:28 AM IST
പാലക്കാട്: നല്ലേപ്പിള്ളി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തിൽ റിമാൻഡിലുള്ള വിഎച്ച്പി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.
ചിറ്റൂർ പോലീസാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തത്തമംഗലം ജിയുപി സ്കൂളിലെ ക്രിസ്മസ് പുൽക്കൂട് തകർത്ത സംഭവത്തിൽ പ്രതികൾക്കു ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കും.