തൃ​​​ശൂ​​​ർ: സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൈ​​​പ്പ​​​റ്റി​​​യ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കെതി​​​രേ ശ​​​ക്ത​​​മാ​​​യ എ​​​തി​​​ർ​​​പ്പ് പ്ര​​​ക​​​ടി​​​പ്പി​​​ച്ച് കേ​​​ര​​​ള ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ. സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണം.

പ​​​ണം പ​​​ലി​​​ശ​​​സ​​​ഹി​​​തം തി​​​രി​​​കെ പി​​​ടി​​​ച്ചാ​​​ൽ​​​ മാ​​​ത്രം പോ​​​രാ, കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ മു​​​ഖം​​​നോ​​​ക്കാ​​​തെ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഫെ​​​ഡ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​വി.​​​എം. ഹാ​​​രി​​​സ് പ​​​റ​​​ഞ്ഞു.


എ​​​ന്നാ​​​ൽ, ആ​​​രൊ​​​ക്കെ ഇ​​​ത്ത​​​ര​​​ത്തി​​​ൽ പെ​​​ൻ​​​ഷ​​​ൻ കൈ​​​പ്പ​​​റ്റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​റി​​​ഞ്ഞു​​​കൊ​​​ണ്ടാ​​​ണോ അ​​​തു ചെ​​​യ്ത​​​തെ​​​ന്നും വ്യ​​​ക്ത​​​മ​​​ല്ല. എ​​​ന്നാ​​​ൽ നി​​​ല​​​വി​​​ലെ സം​​​ഭ​​​വം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​ത​​​ല്ല.

പ​​​ണം കൈ​​​പ്പ​​​റ്റി​​​യ​​​വ​​​ർ​​​ക്കു​​​ മാ​​​ത്ര​​​മ​​​ല്ല അ​​​ത് അ​​​നു​​​വ​​​ദി​​​ച്ചു​​​ന​​​ൽ​​​കി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഡോ. ​​​വി.​​​എം. ഹാ​​​രി​​​സ് പ​​​റ​​​ഞ്ഞു.