നെൽകൃഷി സംരക്ഷണത്തിന് സർക്കാർ ഇടപെടണമെന്ന് കേരള അഗ്രികൾച്ചറൽ വർക്കേഴ്സ് ഫോറം
Friday, November 29, 2024 2:58 AM IST
ചങ്ങനാശേരി: നെൽകൃഷി സംരക്ഷണത്തിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള അഗ്രികൾച്ചറൽ വർക്കേഴ്സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സർക്കാരിന്റെ കാർഷിക രംഗത്തോടുള്ള കടുത്ത അവഗണനയും അശാസ്ത്രീയ പരിഷ്കരണ രീതികളും കർഷകരുടെ മനം മടിപ്പിച്ചുവെന്ന് യോഗം വിലയിരുത്തി.
ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി ഏത്തക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് ഫാ.ജോൺ വടക്കേക്കളം അധ്യക്ഷത വഹിച്ചു.
കെഎൽഎം സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, ജോസ് മാത്യു, തോമസ് മാത്യു, സണ്ണി അഞ്ചിൽ, പി.ജെ. സെബാസ്റ്റ്യൻ, പി.സി. കുഞ്ഞപ്പൻ, ജോളി നാല്പതാംകളം, സി. ലീന എന്നിവർ പ്രസംഗിച്ചു. കാർഷിക രംഗത്ത് അവലംബിക്കേണ്ട ശാസ്ത്രീയ രീതികളെപ്പറ്റി മങ്കൊമ്പ് നെല്ല് ഗവേഷക കേന്ദ്രം പ്രഫ.ഡോ. നിമ്മി ജോസ് ക്ലാസ് നയിച്ചു.