വയനാട് ദുരന്തം: എസ്. ശ്രുതിക്ക് റവന്യു വകുപ്പിൽ ക്ലർക്കായി ജോലി
Friday, November 29, 2024 2:58 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടമായ എസ്.ശ്രുതിക്ക് റവന്യു വകുപ്പിൽ ക്ലർക്കായി ജോലി നൽകാൻ ഉത്തരവ്. ഉരുൾപൊട്ടൽ ദുരന്തത്തിനു പിന്നാലെ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും ശ്രുതിക്കു നഷ്ടമായിരുന്നു.
ഇതേ തുടർന്ന് ശ്രുതിക്കു സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനമെടുത്തു. റവന്യു വകുപ്പിൽ ക്ലർക്ക് തസ്തികയിൽ ഒഴിവുണ്ടെന്നു വയനാട് ജില്ലാ കളക്ടർ സർക്കാരിനെ അറിയിച്ചു. തുടർന്ന് ഈ ഒഴിവിൽ നിയമനം നൽകാൻ കളക്ടർക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.