തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന​​​ന്പം വ​​ഖ​​​ഫ് ഭൂ​​​മി സം​​​ബ​​​ന്ധി​​​ച്ച ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​വ​​ത്ക​​​രി​​​ച്ച ജ​​​സ്റ്റീ​​​സ് സി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ​​​നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​നാ വി​​​ഷ​​​യ​​​ങ്ങ​​​ൾ (ടേം​​​സ് ഓ​​​ഫ് റ​​​ഫ​​​റ​​​ൻ​​​സ്) ത​​​യാ​​​റാ​​​ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ മ​​​ന്ത്രി​​​സ​​​ഭാ ​​​യോ​​​ഗം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

മു​​​ന​​​ന്പം ത​​​ർ​​​ക്കവി​​​ഷ​​​യ​​​ത്തി​​​ൽ ഉ​​​ട​​​മ​​​സ്ഥ​​​ത സം​​​ബ​​​ന്ധി​​​ച്ച് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്തി, സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ഓ​​​ഫ് എ​​​ൻ​​​ക്വ​​​യ​​​റീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം നി​​​യോ​​​ഗി​​​ച്ച ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.


ഹൈ​​​ക്കോ​​​ട​​​തി ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ആ​​​യി വി​​​ര​​​മി​​​ച്ച ജ​​​സ്റ്റീ​​​സ് സി.​​​എ​​​ൻ. രാ​​​മ​​​ച​​​ന്ദ്ര​​​ൻ​​​നാ​​​യ​​​രെ​​​യാ​​​ണ് ജു​​​ഡീഷ​​​ൽ ക​​​മ്മീ​​​ഷ​​​നാ​​​യി നി​​​യോ​​​ഗി​​​ച്ച​​​ത്. ക​​​മ്മീ​​​ഷ​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ഓ​​​ഫീ​​​സും ഇ​​​ത​​​ര സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ക​​​ള​​​ക്ട​​​റെ മ​​​ന്ത്രി​​​സ​​​ഭ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.