പ​​​ത്ത​​​നം​​​തി​​​ട്ട: ബി​​​ജെ​​​പി​​​ക്കെ​​​തി​​​രേ വാ​​​ർ​​​ത്ത ന​​​ൽ​​​കി​​​യ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍റെ ഭീ​​​ഷ​​​ണി.

ക​​​ണ്ണൂ​​​ർ എ​​​ഡി​​​എം ആ​​​യി​​​രു​​​ന്ന ന​​​വീ​​​ൻ ബാ​​​ബു​​​വി​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ക​​​ണ്ട​​ശേ​​​ഷം തി​​​രി​​​കെ മ​​​ട​​​ങ്ങു​​​മ്പോ​​​ഴാ​​​ണ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​ നേ​​​രേ സു​​​രേ​​​ന്ദ്ര​​​ന്‍റെ ഭീ​​​ഷ​​​ണി.

പാ​​​ല​​​ക്കാ​​​ട് ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം ചി​​​ല മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ബി​​​ജെ​​​പി​​​യെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വാ​ർ​ത്ത​ക​ൾ ന​ൽ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ സു​രേ​ന്ദ്ര​ൻ അ​ത്ത​ര​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

“നൂ​​​റു​​​ക്ക​​​ണ​​​ക്കി​​​ന് ബ​​​ലി​​​ദാ​​​നി​​​ക​​​ൾ ജീ​​​വ​​​ൻ ന​​​ൽ​​​കി പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി​​​യ ഒ​​​രു മ​​​ഹാ​​​പ്ര​​​സ്ഥാ​​​ന​​​ത്തെ ക​​​രി​​​വാ​​​രി​​ത്തേയ്​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ മൂ​​​ന്നു നാ​​​ല് ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ശ്ര​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. ഇ​​​ത്ത​​​രം നെ​​​റി​​​കേ​​​ടു​​​ക​​​ൾ കാ​​​ണി​​​ച്ച ഒ​​​രു​​​ത്ത​​​നെ​​​യും വെ​​​റു​​​തെ വി​​​ടി​​​ല്ല”-സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

ക​​​ള്ള​​​വാ​​​ർ​​​ത്ത​​​ക​​​ൾ കൊ​​​ടു​​​ക്കു​​​ക​​​യും അ​​​ത് പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​ർ, ഏ​​​ത് കൊ​​​മ്പ​​​ത്തി​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ങ്കി​​​ലും അ​​​വ​​​രെ ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​മെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ ബി​​​ജെ​​​പി കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രു​​​ടെ പ​​​ര​​​സ്യ പ്ര​​​സ്താ​​​വ​​​ന​​​യെ​​​പ്പ​​​റ്റി​​​യു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് സു​​​രേ​​​ന്ദ്ര​​​ൻ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റി.


അ​​​പ​​​ക്വ​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണം: കെ​​​യു​​​ഡ​​​ബ്ല്യു​​​ജെ

മാ​​​ധ്യ​​​മപ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​മെ​​​ന്ന ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍റെ ഭീ​​​ഷ​​​ണി​​​യി​​​ൽ കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ൻ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

രാ​​​ജ്യ​​​ത്തെ ഏ​​​തു രാ​​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​യി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടാ​​​യാ​​​ലും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വാ​​​ർ​​​ത്ത​​​യാ​​​ക്കാ​​​റു​​​ണ്ട്. രാ​​​ജ്യം ഭ​​​രി​​​ക്കു​​​ന്ന പാ​​​ർ​​​ട്ടി​​​യി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ൽ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി അ​​​തു കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ടും.

സ്വ​​​ന്തം നി​​​ല മ​​​റ​​​ന്നു​​​കൊ​​​ണ്ടു​​​ള്ള അ​​​പ​​​ക്വ​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് സു​​​രേ​​​ന്ദ്ര​​​ന്‍റെ ഭാ​​​ഗ​​​ത്തുനി​​​ന്നു​​​ണ്ടാ​​​യ​​​തെ​​​ന്നും ഇ​​​ത്ത​​​രം ഫാ​​​സി​​​സ്റ്റ് സ​​​മീ​​​പ​​​നം കേ​​​ര​​​ളം അ​​​ർ​​​ഹി​​​ക്കു​​​ന്ന അ​​​വ​​​ജ്ഞ​​​യോ​​​ടെ ത​​​ള്ളി​​​ക്ക​​​ള​​​യു​​​മെ​​​ന്നും കെ​​​യു​​​ഡ​​​ബ്ല്യു​​​ജെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. റെ​​​ജി​​​യും സെ​​​ക്ര​​​ട്ട​​​റി സു​​​രേ​​​ഷ് എ​​​ട​​​പ്പാ​​​ളും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.