ഭിന്നശേഷിദിനം പ്രതിഷേധദിനമായി ആചരിക്കും: ഡിഎഇഎ
Friday, November 29, 2024 2:58 AM IST
തൃശൂർ: ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളോടു സാമൂഹ്യനീതി വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ അവഗണനയ്ക്കെതിരേ ലോക ഭിന്നശേഷിദിനമായ ഡിസംബർ മൂന്നിനു സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ഡിഫറന്റ്ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡിഎഇഎ).
ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാനതലത്തിലും വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് സർക്കാർ പരിപാടികളിൽനിന്നു വിട്ടുനിൽക്കുമെന്നും ജനറൽ സെക്രട്ടറി ടി.കെ. ബിജു അറിയിച്ചു.