റിട്ടയർ ചെയ്ത സാക്ഷരതാ പ്രേരക്മാർക്ക് 10,000 രൂപ അനുവദിക്കണം: കെഎസ്ആർപിഎ
Friday, November 29, 2024 2:58 AM IST
വടക്കഞ്ചേരി: 2017 നുശേഷം 60 വയസിൽ റിട്ടയർ ചെയ്ത പ്രേരക്മാർക്കു പ്രതിമാസം പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്നു റിട്ടയർ ചെയ്ത പ്രേരക്മാരുടെ സംഘടനയായ കെഎസ്ആർപിഎ സംസ്ഥാന കൺവൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു.
ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താൻ ഇൻഷ്വറൻസ് ഏർപ്പെടുത്തണമെന്നും പ്രേരക്മാരുടെ വിരമിക്കൽപ്രായം 65 വയസാക്കണമെന്നും കൺവൻഷൻ ആവശ്യമുന്നയിച്ചു.
ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി. തങ്കം ടീച്ചർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. അശോകൻ കോഴിക്കോട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഉണ്ണി മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.എ. ജോർജ്, എ. അശോകൻ, മോഹനൻ (കോഴിക്കോട്), സത്യൻ (തൃശൂർ), ബാലകൃഷ്ണൻ (കോട്ടയം) എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എ.എ. ജോർജ് (പാലക്കാട്) - പ്രസിഡന്റ്, എ. അശോകൻ (കോഴിക്കോട് ) - വൈസ് പ്രസിഡന്റ്, ഉണ്ണി മാധവൻ - സെക്രട്ടറി, സത്യൻ തൃശൂർ, പ്രസന്ന - ജോയിന്റ് സെക്രട്ടറിമാർ, വാസു (കോഴിക്കോട്) -ട്രഷറർ എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.