തൃ​​​ശൂ​​​ർ: ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ പൂ​​​രാ​​​ഘോ​​​ഷം ചു​​​രു​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു തി​​​രു​​​വ​​​മ്പാ​​​ടി ദേ​​​വ​​​സ്വം. ഒ​​​രാ​​​ന​​​പ്പു​​​റ​​​ത്തു ശീ​​​വേ​​​ലി​​​പോ​​​ലെ ന​​​ട​​​ത്തേ​​​ണ്ടി​​​വ​​​രും.

പു​​​തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ത​​​ട​​​സ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കും. പൂ​​​ര​​​ത്തി​​​ന്‍റെ ഭം​​​ഗി​​​യും പ്രൗ​​​ഢി​​​യും ഇ​​​ല്ലാ​​​താ​​​കും. സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ൽ ഉ​​​ണ്ടാ​​​ക​​​ണം. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ എ​​​ല്ലാ​​​വ​​​രും ഒ​​​രു​​​മി​​​ച്ചു​​​നി​​​ന്ന് ജെ​​​ല്ലി​​​ക്കെ​​​ട്ടി​​​ന് അ​​​നു​​​കൂ​​​ല ഉ​​​ത്ത​​​ര​​​വ് നേ​​​ടി​​​യെ​​​ടു​​​ത്തു. കോ​​​ട​​​തി​​​യെ എ​​​തി​​​ർ​​​ക്കാ​​​നി​​​ല്ല.


ആ​​​ചാ​​​ര​​​ത്തെ അ​​​തി​​​ന്‍റേ​​​താ​​​യ രീ​​​തി​​​യി​​​ൽ ക​​​ണ്ട് ഇ​​​ള​​​വു​​​ക​​​ൾ വേ​​​ണ​​​മെ​​​ന്നു തി​​​രു​​​വ​​​മ്പാ​​​ടി ദേ​​​വ​​​സ്വം സെ​​​ക്ര​​​ട്ട​​​റി കെ. ​​​ഗി​​​രീ​​​ഷ് കു​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.