തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണം കൊ​​​ല​​​പാ​​​ത​​​ക​​​മാ​​​ണെ​​​ന്ന് കു​​​ടും​​​ബം ആ​​​രോ​​​പി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​ഭ​​​വ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ ചി​​​ത്രം വെ​​​ളി​​​ച്ച​​​ത്തു കൊ​​​ണ്ടു​​​വ​​​രാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മും സ​​​ർ​​​ക്കാ​​​രും ഇ​​​ര​​​ട്ട​​​ത്താ​​​പ്പ് ക​​​ളി​​​ക്കു​​​ക​​​യാ​​​ണെന്നും അദ്ദേഹം പറഞ്ഞു.

സ​​​ർ​​​ക്കാ​​​ർ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്പോ​​​ൾ കേ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു സി​​​ബി​​​ഐ വ​​​രേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​ണ് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ത​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്നി​​​ല്ല.


ഇ​​​തെ​​​ല്ലാം ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന പ്ര​​​കാ​​​രം, ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​ന് എ​​​ന്തൊ​​​ക്കെ​​​യോ ഒ​​​ളി​​​ക്കാ​​​നു​​​ണ്ടെ​​​ന്നാ​​​ണ്. ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത ഒ​​​രാ​​​ളു​​​ടെ ഇ​​​ൻ​​​ക്വ​​​സ്റ്റ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് അ​​​യാ​​​ളു​​​ടെ ഉ​​​റ്റ​​​ബ​​​ന്ധു​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം വേ​​​ണ​​​മെ​​​ന്നാ​​​ണ് നി​​​യ​​​മം.

എ​​​ന്നാ​​​ൽ, പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ നി​​​ന്ന് ബ​​​ന്ധു​​​ക്ക​​​ളെ​​​ത്തു​​​ന്ന​​​തി​​​നു മു​​​ൻ​​​പ് ത​​​ന്നെ ന​​​വീ​​​ൻ ബാ​​​ബു​​​വി​​​ന്‍റെ ഇ​​​ൻ​​​ക്വ​​​സ്റ്റും പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​വു​​​മ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ദു​​​രൂ​​​ഹ​​​ത ഒ​​​ളി​​​പ്പി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു എ​​​ന്ന് മു​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി കൂ​​​ടി​​​യാ​​​യ ചെ​​​ന്നി​​​ത്ത​​​ല ആ​​​രോ​​​പി​​​ച്ചു.