പ്രത്യേക ഭരണസംവിധാനം: കുക്കികൾ കേന്ദ്രത്തെ സമീപിച്ചു
Saturday, January 18, 2025 2:06 AM IST
ന്യൂഡൽഹി: മണിപ്പുരിൽ കുക്കി വിഭാഗങ്ങൾക്കു പ്രത്യേക ഭരണസംവിധാനം ആവശ്യപ്പെട്ട് കുക്കി സംഘടനാ പ്രതിനിധികൾ കേന്ദ്രസർക്കാരിനെ സമീപിച്ചു.
കലാപം അവസാനിപ്പിക്കാൻ ചർച്ചകൾ തുടങ്ങണമെന്ന നിർദേശവും കുക്കി സോ കൗൺസിൽ ചെയർമാൻ ഹെൻലിയൻതാംഗ് താങ്ലെറ്റിന്റെ നേതൃത്വത്തിലുള്ള നാലംഗ പ്രതിനിധിസംഘം മുന്നോട്ടുവച്ചു.
സംഘർഷം ഒഴിവാക്കാൻ ബഫർസോൺ ഉൾപ്പെടെ നിർദേശങ്ങളും കേന്ദ്രത്തിന്റെ രണ്ടംഗ പ്രതിനിധി സംഘത്തിന്റെ മുന്പാകെ സമർപ്പിച്ചു.
പുതുതായി നിയോഗിക്കപ്പെട്ട ഗവർണർ അജയ് കുമാർ ബല്ലയുമായി ചുരാചന്ദ്പുരിൽ കഴിഞ്ഞദിവസം കുക്കി സോ കൗൺസിൽ അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കേന്ദ്രത്തിൽ ചർച്ച.