ഹരിയാന ബിജെപി അധ്യക്ഷനെതിരേ ബലാത്സംഗക്കേസ്
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോളിക്കെതിരേ കൂട്ട മാനഭംഗത്തിനു കേസെടുത്തു.
ഹിമാചൽപ്രദേശിലെ കസൗലിയിൽവച്ച് തന്നെ ബിജെപി അധ്യക്ഷനും ഒരു ഗായകനും ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ബലാത്സംഗത്തിന്റെ വീഡിയോ ചിത്രീകരിച്ച പ്രതികൾ, സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥിരം സർക്കാർ ജോലി തരപ്പെടുത്തി നല്കാമെന്നു പറഞ്ഞാണു യുവതിയെ ഹരിയാന ബിജെപി അധ്യക്ഷൻ ബലാത്സംഗം ചെയ്തതെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലംബ പറഞ്ഞു.