സ്ഫോടനത്തില്‍ രണ്ടു കോബ്ര കമാൻഡോകൾക്കു പരിക്ക്
Friday, January 17, 2025 5:24 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് സിആർപിഎഫിന്റെ കോബ്ര യൂണിറ്റിലെ രണ്ടു കമാൻഡോകൾക്കു പരിക്കേറ്റു. ബിജാപുർ ജില്ലയിൽ ഇന്നലെ പുലർച്ചെയായിരുന്നു സ്ഫോടനം.
പരിക്കേറ്റ മൃദുൽ ബർമൻ, മുഹമ്മദ് ഇഷാഖ് എന്നിവരെ ആദ്യം ബസഗുഡയിലെ സിആർപിഎഫ് ക്യാന്പിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കി. തുടർന്ന് റായ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.