ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ റാലി 21ന്
Friday, January 17, 2025 5:24 AM IST
ബെളഗാവി: മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെത്തുടർന്ന് മാറ്റിവച്ച ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ റാലി’ 21ന് കർണാടകയിലെ ബെളഗാവിയിൽ നടത്താൻ കോൺഗ്രസ് തീരുമാനിച്ചു.
സമാപന ദിവസത്തെ പൊതുറാലി മധ്യപ്രദേശിലെ ഡോ. അംബേദ്കർ നഗറിൽ നടക്കും. ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കുന്നതോടൊപ്പം ഭരണഘടനയുടെ നേർക്കുണ്ടാകുന്ന ആക്രമണങ്ങളും ചർച്ച ചെയ്യും.