സക്കർബർഗിന്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞു മെറ്റ
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സഹസ്ഥാപകനും മെറ്റ സിഇഒയുമായ മാർക്ക് സക്കർബർഗ് നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ. സക്കർബർഗിന്റെ ഭാഗത്തുനിന്നുണ്ടായത് അശ്രദ്ധമായ പിഴവാണെന്നാണ് മെറ്റയുടെ വിശദീകരണം.
കഴിഞ്ഞവർഷം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നിലവിലുള്ള പല പാർട്ടികളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ല എന്ന സക്കർബർഗിന്റെ നിരീക്ഷണം പല രാജ്യങ്ങളിലും ശരിയാണ്.
എന്നാൽ ഇന്ത്യയിൽ ശരിയല്ല. ഈ അശ്രദ്ധമായ തെറ്റിന് തങ്ങൾ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മെറ്റ ഇന്ത്യയുടെ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് ശിവ്നാഥ് തുക്രൽ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.