മൂഡ കേസ്: അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി
Thursday, January 16, 2025 2:33 AM IST
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മൂഡ ഭൂമിയിടപാട് കേസിൽ ലോകായുക്ത അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി.
കേസ് അന്വേഷണത്തിനു ലോകായുക്ത ഐജി മേൽനോട്ടം വഹിക്കണമെന്നും ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കർണാടക ഹൈക്കോടതി നിർദേശിച്ചു. കേസ് അടുത്തതവണ പരിഗണിക്കുന്നതിന് ഒരു ദിവസം മുന്‍പാണു റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് കോടതി നിർദേശം. ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കും.