ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
Friday, January 17, 2025 5:25 AM IST
ബിജാപുർ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഇന്നലെ രാവിലെ സൗത്ത് ബിജാപുരിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
സംസ്ഥാന പോലീസിന്റെ ഭാഗമായ ഡിആർജി, സിആർപിഎഫ്, കോബ്ര കമാൻഡോകൾ എന്നിവർ സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്.
സുരക്ഷാസൈനികർക്ക് പരിക്കില്ല. ഈ മാസം ഛത്തീസ്ഗഡിൽ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത് 26 മാവോയിസ്റ്റുകളാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 219 മാവോയിസ്റ്റുകളെ വധിച്ചിരുന്നു.