ജയരാജൻ വധശ്രമക്കേസിൽ സുപ്രീംകോടതി നോട്ടീസ്
Saturday, January 18, 2025 2:06 AM IST
ന്യൂഡൽഹി: സിപിഎം നേതാവ് പി. ജയരാജനെതിരായ വധശ്രമക്കേസിൽ കക്ഷികൾക്കു നോട്ടീസ് അയച്ച് സുപ്രീംകോടതി.
ഹൈക്കോടതി വെറുതേ വിട്ട പ്രതികൾക്കും സംസ്ഥാന സർക്കാരിനുമാണ് ജസ്റ്റീസുമാരായ സുധാൻഷു ദുലിയ, വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.
പ്രതികളെ വെറുതേ വിട്ട ഹൈക്കോടതി വിധിക്കെതിരേ ജയരാജൻ നൽകിയ അപ്പീലിലാണു കോടതി നടപടി. കേസിലെ പ്രതികൾക്ക് വാറന്റ് അയയ്ക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനസർക്കാരും കോടതിയെ സമീപിച്ചു. കോടതിയുടെ പരിഗണനയിലുള്ള കേസിലെ നടപടികൾ വൈകിക്കാൻ പ്രതികൾ ശ്രമിക്കുകയാണെന്നും സംസ്ഥാന സർക്കാർ ആരോപിച്ചു.