കിണറിടിഞ്ഞുവീണ് മൂന്നു തൊഴിലാളികൾ മരിച്ചു
Thursday, January 16, 2025 2:33 AM IST
ഛിന്ദ്വാഡ: മധ്യപ്രദേശിലെ ഛിന്ദ്വാഡ ജില്ലയിൽ നിർമാണത്തിലിരുന്ന കിണറിടിഞ്ഞുവീണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.
ഖുനാജിർ ഖുർദ് ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണു സംഭവം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.