നാവികസേനയ്ക്ക് കരുത്തായി യുദ്ധക്കപ്പലുകളും അന്തർവാഹിനിയും
Thursday, January 16, 2025 2:33 AM IST
മുംബൈ: ഇന്ത്യ പ്രധാനപ്പെട്ട നാവികശക്തിയായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ആദ്യപ്രതികരണം നടത്താൻ കഴിയുന്ന തരത്തിൽ ഇന്ത്യ വളർന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനിയും രാജ്യത്തിനു സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് കപ്പലുകളും അന്തർവാഹിനിയും ഇന്ത്യയിൽ നിർമിച്ചവയാണ്. ‘ആത്മനിർഭർ ഭാരത്’ പദ്ധതി രാജ്യത്തെ ശക്തവും സ്വാശ്രയവുമാക്കിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ 10 വർഷത്തിനിടെ 33 കപ്പലുകളും ഏഴ് അന്തർവാഹിനികളും നാവികസേനയുടെ ഭാഗമായി.
ഇന്ത്യയുടെ പ്രതിരോധ ഉത് പ്പാദനം 1.25 ലക്ഷം കോടി കടന്നതായും നൂറിലധികം രാജ്യങ്ങളിലേക്കു പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു.
മുംബൈ നേവല്‍ ഡോക്യാര്‍ഡിൽ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, അന്തര്‍വാഹിനി ഐഎന്‍എസ് വാഗ്ഷീര്‍ എന്നിവയാണ് പ്രധാനമന്ത്രി കമ്മീഷന് ചെയ്തത്.