വന്ദേഭാരത് സ്ലീപ്പർ പരീക്ഷണ ഓട്ടം പൂർത്തിയാക്കി
Thursday, January 16, 2025 2:33 AM IST
മുംബൈ: വന്ദേഭാരത് സ്ലീപ്പർ കോച്ച് ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. അഹമ്മദാബാദിനും മുംബൈ സെൻട്രലിനും ഇടയിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലാണ് പരീക്ഷണ ട്രെയിൻ ഓടിച്ചതെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
16 കോച്ചുകളുള്ള ട്രെയിൻ അഹമ്മദാബാദിൽനിന്നും ഇന്നലെ ഉച്ചയ്ക്ക് 1:50 ഓടെയാണ് മുംബൈയിലെത്തിയത്. രണ്ടേമൂക്കാലിനു മടങ്ങിപ്പോവുകയും ചെയ്തു.
മുംബൈയിൽ 12:40ന് എത്തുമെന്ന് കരുതിയിരുന്ന ട്രെയിൻ ഒഴിവാക്കാനാവാത്ത ചില കാരണങ്ങൾമൂലം 1:10 മണിക്കൂർ വൈകുകയായിരുന്നു.