ജമ്മുകാഷ്മീരിൽ അജ്ഞാതരോഗം; നാഡികളെ ബാധിക്കുന്ന വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി
Thursday, January 16, 2025 2:33 AM IST
ശ്രീനഗർ: ജമ്മുകാഷ്മീർ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിൽ 14 പേരുടെ ദുരൂഹമരണത്തിൽ ആശങ്ക. ഒരു മാസത്തിനിടെയാണ് കുട്ടികൾ ഉൾപ്പെടെ 14 പേർ അജ്ഞാതരോഗം ബാധിച്ച് മരിച്ചത്. മരണകാരണം തിരിച്ചറിയാൻ ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പരിശോധിക്കാൻ ജില്ലാ ഭരണകൂടം ആരോഗ്യവകുപ്പ് അധികൃതരോടു നിർദേശിച്ചു.
പ്രാഥമിക പരിശോധനയിൽ മരിച്ചവരുടെ സാമ്പിളുകളിൽ നാഡികളെ ബാധിക്കുന്ന വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ ഏഴ് മുതൽ, ബാദൽ ഗ്രാമത്തിലെ മൂന്നു കുടുംബങ്ങളിലെ 38 വ്യക്തികളിലാണ് രോഗം കണ്ടെത്തിയത്. ഇതിൽ 14 പേർ മരണപ്പെട്ടു.