ബംഗാള്‍ മുന്‍ മന്ത്രി ജ്യോതി പ്രിയ മല്ലിക്കിന് ജാമ്യം
Thursday, January 16, 2025 2:33 AM IST
കോല്‍ക്കത്ത: റേഷന്‍ വിതരണ കേസില്‍ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി ജ്യോതി പ്രിയ മല്ലിക്കിന് കോടതി ജാമ്യം അനുവദിച്ചു.
50 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണു ജാമ്യം. 2023 ഒക്ടോബര്‍ 27ന് സാള്‍ട്ട് ലേക്കിലെ വസതിയില്‍നിന്നാണ് ജ്യോതി പ്രിയയെ റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ ജ്യോതി പ്രിയ മല്ലിക്ക് പശ്ചിമ ബംഗാള്‍ മന്ത്രിസഭയിലെ വനം മന്ത്രിയായിരുന്നു.