മം​​​ഗ​​​ളൂരു: ക​​​ർ​​​ണാ​​​ട​​​ക​​​യെ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ഴ്ത്തി 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ വീ​​​ണ്ടും ബാ​​​ങ്ക് ക​​​വ​​​ർ​​​ച്ച. മം​​​ഗ​​​ളൂ​​​രു ഉ​​​ള്ളാ​​​ളി​​​നു സ​​​മീ​​​പ​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്ക് ശാ​​​ഖ​​​യി​​​ൽ പ​​​ട്ടാ​​​പ്പ​​​ക​​​ൽ കാ​​​റി​​​ലെ​​​ത്തി​​​യ ആ​​​റം​​​ഗ​​​സം​​​ഘം ജീ​​​വ​​​ന​​​ക്കാ​​​രെ തോ​​​ക്കി​​​ൻ​​​മു​​​ന​​​യി​​​ൽ നി​​​ർ​​​ത്തി 12 കോ​​​ടി​​​യി​​​ലേ​​​റെ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന സ്വ​​​ർ​​​ണ​​​വും പ​​​ണ​​​വും ക​​​വ​​​ർ​​​ന്നു.

കോ​​​ട്ടേ​​​ക്കാ​​​ർ കാ​​​ർ​​​ഷി​​​ക സ​​​ഹ​​​ക​​​ര​​​ണ​​​ബാ​​​ങ്കി​​​ന്‍റെ ഉ​​​ള്ളാ​​​ൾ കെ​​​സി റോ​​​ഡ് ശാ​​​ഖ​​​യി​​​ലാ​​​ണ് ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്. ഇന്നലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ ചാ​​​ര​​​ നി​​​റ​​​ത്തി​​​ലു​​​ള്ള ഫി​​​യ​​​റ്റ് കാ​​​റി​​​ൽ മു​​​ഖം​​​മൂ​​​ടി ധ​​​രി​​​ച്ചെ​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ലെ അ​​​ഞ്ചു​​​പേ​​​ർ തോ​​​ക്കു​​​ക​​​ളും വ​​​ടി​​​വാ​​​ളു​​​ക​​​ളു​​​മാ​​​യി ബാ​​​ങ്കി​​​ന​​​ക​​​ത്തേ​​​ക്ക് ക​​​യ​​​റി​​​യ​​​പ്പോ​​​ൾ ആ​​​റാ​​​മ​​​ത്തെ​​​യാ​​​ൾ പു​​​റ​​​ത്തു കാ​​​വ​​​ൽ നി​​​ന്നു.

മൂ​​​ന്നു വ​​​നി​​​ത​​​ക​​​ള​​​ട​​​ക്കം നാ​​​ല് ജീ​​​വ​​​ന​​​ക്കാ​​​രും പു​​​റ​​​ത്തു​​​നി​​​ന്നെ​​​ത്തി​​​യ ഒ​​​രു സി​​​സി​​​ടി​​​വി ടെ​​​ക്നീ​​​ഷനും മാ​​​ത്ര​​​മാ​​​ണ് അ​​​പ്പോ​​​ൾ ബാ​​​ങ്കി​​​ന​​​ക​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​വ​​​രെ തോ​​​ക്കി​​​ൻ​​​മു​​​ന​​​യി​​​ൽ നി​​​ർ​​​ത്തി ലോ​​​ക്ക​​​റു​​​ക​​​ളു​​​ൾ​​​പ്പെ​​​ടെ തു​​​റ​​​പ്പി​​​ച്ചാ​​​ണ് ക​​​വ​​​ർ​​​ച്ചാ​​​സം​​​ഘം സ്വ​​​ർ​​​ണ​​​വും പ​​​ണ​​​വും എ​​​ടു​​​ത്ത​​​ത്. 12 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണ​​​വും അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും അ​​​ഞ്ചു ചാ​​​ക്കു​​​ക​​​ളി​​​ലാ​​​ക്കി നി​​​റ​​​ച്ച് ഇ​​​വ​​​ർ കൊ​​​ണ്ടു​​​പോ​​​യി. മം​​​ഗ​​​ളൂ​​​രു ഭാ​​​ഗ​​​ത്തേ​​​ക്കാ​​​ണ് കാ​​​ർ പോ​​​യ​​​തെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

സ​​​മീ​​​പ​​​സ്ഥ​​​ല​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സു​​​ര​​​ക്ഷ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പോ​​​ലീ​​​സു​​​കാ​​​രെ​​​ല്ലാം അ​​​വി​​​ടെ​​​യാ​​​യി​​​രു​​​ന്നു. മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രി​​​പാ​​​ടി ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​ന്ന​​​ലെ ഇ​​​വി​​​ടെ ആ​​​ളു​​​ക​​​ളും കു​​​റ​​​വാ​​​യി​​​രു​​​ന്നു. ബാ​​​ങ്കി​​​ലെ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ നേ​​​ര​​​ത്തേ ത​​​ക​​​രാ​​​റി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​വ ന​​​ന്നാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ടെ​​​ക്നീ​​​ഷൻ വ​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് കൊ​​​ള്ള​​​ക്കാ​​​ർ എ​​​ത്തി​​​യ​​​ത്.


പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന​​​തും ബാ​​​ങ്കി​​​ലെ സി​​​സി​​​ടി​​​വി സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റി​​​ലാ​​​ണെ​​​ന്ന​​​തും കൊ​​​ള്ള​​​സം​​​ഘം നേ​​​ര​​​ത്തേ മ​​​ന​​​സി​​​ലാ​​​ക്കി​​​യ​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​ടു​​​ത്തു​​​ള്ള മ​​​റ്റൊ​​​രു സ്ഥാ​​​പ​​​ന​​​ത്തി​​​ലെ സി​​​സി​​​ടി​​​വി​​​യി​​​ൽ ഇ​​​വ​​​ർ തോ​​​ക്കു​​​ക​​​ളു​​​മാ​​​യി ബാ​​​ങ്കി​​​ലേ​​​ക്ക് ക​​​യ​​​റു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​തി​​​ഞ്ഞി​​​ട്ടു​​​ണ്ട്.

ബാ​​​ങ്ക് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ലു​​​ള്ള ബേ​​​ക്ക​​​റി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഏ​​​താ​​​നും കു​​​ട്ടി​​​ക​​​ളോ​​​ട് അ​​​വി​​​ടെ​​​നി​​​ന്ന് മാ​​​റി​​​പ്പോ​​​ക​​​ണ​​​മെ​​​ന്ന് ക​​​വ​​​ർ​​​ച്ചാ​​​സം​​​ഘം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​താ​​​യി ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. ഇ​​​വി​​​ടെ​​​വ​​​ച്ച് ക​​​വ​​​ർ​​​ച്ച​​​ക്കാ​​​ർ ക​​​ന്ന​​​ഡ​​​യി​​​ലാ​​ണു സം​​​സാ​​​രി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും ബാ​​​ങ്കി​​​ലു​​​ള്ള​​​വ​​​രോ​​​ട് ഹി​​​ന്ദി​​​യാ​​​ണ് പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ വ​​​ഴി​​​തെ​​​റ്റി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​യി​​​രി​​​ക്കാ​​​മെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു. ക​​​വ​​​ർ​​​ച്ച​​​ക്കാ​​​ർ എ​​​ത്തി​​​യ കാ​​​റി​​​ന്‍റെ ന​​​മ്പ​​​ർ വ്യാ​​​ജ​​​മാ​​​ണെ​​​ന്നും പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

കാ​​​മ​​​റ​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​ജ​​​ൻ​​​സി​​​യി​​​ലെ ആ​​​ർ​​​ക്കെ​​​ങ്കി​​​ലും സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടോ എ​​​ന്ന സം​​​ശ​​​യ​​​ത്തി​​​ൽ ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്യു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ളു​​​ടെ ടെ​​​ക്നീ​​​ഷന്‍റെ കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​വും കൊ​​​ള്ള​​​സം​​​ഘം അ​​​പ​​​ഹ​​​രി​​​ച്ച​​​താ​​​യാ​​​ണ് ഏ​​​ജ​​​ൻ​​​സി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. അ​​​ഞ്ചു​​​വ​​​ർ​​​ഷം മു​​​മ്പും ഇ​​​തേ ബാ​​​ങ്ക് ശാ​​​ഖ​​​യി​​​ൽ ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്നി​​​രു​​​ന്നു.