കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
Saturday, January 18, 2025 2:06 AM IST
ന്യൂഡൽഹി: ആദായനികുതി ഇളവുകളടക്കം വലിയ നികുതിപരിഷ്കാരങ്ങൾ പ്രതീക്ഷിക്കുന്ന കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും. തുടർച്ചയായ എട്ടാം തവണയാണു നിർമല സീതാരാമൻ പൊതുബജറ്റ് അവതരിപ്പിക്കുന്നത്.
ഈമാസം 31 ന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. 31 ന് രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
ഫെബ്രുവരി ഒന്നിന് രാവിലെ 11നാകും ലോക്സഭയിൽ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. ശനിയാഴ്ചയാണെങ്കിലും പാർലമെന്റിന്റെ പ്രത്യേക സിറ്റിംഗ് നടത്തിയാകും ഈ വർഷത്തെ സന്പൂർണ പൊതുബജറ്റ് അവതരിപ്പിക്കുക.