നീറ്റ് ക്രമക്കേട്: പുതിയ കേസുമായി സിബിഐ
Thursday, January 16, 2025 2:33 AM IST
ന്യൂഡൽഹി: ബിഹാറിൽ 2024 ലെ നീറ്റ്-യുജി പരീക്ഷയിൽ നാലു വിദ്യാർഥികൾ ക്രമക്കേടു നടത്തിയതുമായി ബന്ധപ്പെട്ട് സിബിഐ പുതിയ കേസ് രജിസ്റ്റർചെയ്തു.
സംസ്ഥാനസർക്കാരിന്റെ ആവശ്യത്തെത്തുടർന്നാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. കഴിഞ്ഞവർഷം മേയ് അഞ്ചിനു നടന്ന പരീക്ഷയിൽ യഥാർഥ വിദ്യാർഥികൾക്കു പകരം പുറത്തുനിന്നുള്ള നാലുപേർ പരീക്ഷയെഴുതിയെന്ന് ബയോമെട്രിക് വിവരങ്ങളിലൂടെ വ്യക്തമാകുന്നതായി എസ്ആർഡിഎവി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ പറഞ്ഞതായി കുറ്റപത്രത്തിൽ സിബിഐ പറയുന്നു.
കഴിഞ്ഞവർഷം രാജ്യത്തെ 571 നഗരങ്ങളിലെ 4750 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ 23 ലക്ഷത്തിലധികം വിദ്യാർഥികളാണ് എഴുതിയത്.