ഛത്തീസ്ഗഡിൽ വീണ്ടും കുഴിബോംബ് സ്ഫോടനം, രണ്ടു ജവാന്മാർക്ക് പരിക്ക്
Saturday, January 18, 2025 2:06 AM IST
നാരായൺപുർ: മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ടു ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു. ഗർപ ഗ്രാമത്തിൽ ഇന്നലെ രാവിലെ പട്രോളിംഗിനിറങ്ങിയ സംഘത്തിനുനേർക്കായിരുന്നു ആക്രമണം.
വ്യാഴാഴ്ച ബിജാപുർ ജില്ലയിൽ സിആർപിഎഫ് കോബ്ര സംഘത്തിനുനേർക്കുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു. മൂന്നു ദിവസംമുന്പ് നാരായൺപുരിലെ ഓർച്ചയിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടതും 12ന് സുക്മ ജില്ലയിൽ പത്തുവയസുള്ള കുട്ടിക്കു പരിക്കേറ്റതും കുഴിബോംബ് പൊട്ടിത്തെറിച്ചാണ്.
ജനുവരി ആറിന് ബിജാപുരിൽ പോലീസ് വാഹനത്തിനുനേർക്കുണ്ടായ മാവോയിസ്റ്റ് ബോംബ് സ്ഫോടനത്തിൽ എട്ടു പോലീസുകാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു.