വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇന്ത്യ
Friday, January 17, 2025 5:32 AM IST
ന്യൂഡൽഹി: ഗാസയിലെ വെടിനിർത്തൽ, ബന്ദിമോചനം എന്നിവയെ സംബന്ധിച്ച് ഇസ്രയേലും ഹമാസും തമ്മിലുണ്ടാക്കിയ കരാറിനെ ഇന്ത്യ സ്വാഗതം ചെയ്തു.
സുരക്ഷിതവും സുസ്ഥിരവുമായ രീതിയിൽ ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കാനുള്ള സാഹചര്യം കരാറിലൂടെ ഉണ്ടാവുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ബന്ദിമോചനം, വെടിനിർത്തൽ എന്നിവയോടൊപ്പം ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാതയിലേക്കു മടങ്ങാനുള്ള ആഹ്വാനം ഇന്ത്യ എല്ലായ്പ്പോഴും നടത്തിയിരുന്നുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.